Tuesday 19 July 2011

വാകമരവും പിന്നെ ഞാനും


വാകമരവും പിന്നെ ഞാനും


ആദ്യം എഴുതിയതു പ്രണയ കവിത
പറയാൻ കൊതിച്ചതു കവിതയായ് മാറി
ബിംബങ്ങൾ കോർത്തതു പൂർത്തിയാക്കി
കടമെടുത്തൊരുപാടു വാക്കുകൾ കൂട്ടായ്
നിർത്താതെ ആ തൂലിക ചലിച്ചു
ഒടുവിൽ കവിത പോലെൻ
പ്രണയ ലേഖനം ജനിച്ചു
നൂറുവാക്കുകൾ കൂട്ടിക്കലർത്തിയെൻ
പ്രണയ കാവ്യ ലേഖനം
കൈമാറി ആ പ്രണയിനിയ്ക്ക്;
പ്രണയ സന്ദേശക്കൈമാറ്റം കണ്ടത്
വാകമരം മാത്രം!
ഒറ്റവാക്കുത്തരം നൽകിയവൾ
മുഖം തിരിച്ചു
മടക്കിയന്നുതന്നെ ഞാനാ
പ്രണയ സന്ദേശം
വാകമരം തണലും സാക്ഷിയും
വീണ്ടും വാകച്ചുവട്ടിലേയ്ക്കൊരു യാത്ര
തെളിവെടുപ്പിനായ്
ഓർമ്മകൾ പകുത്തെടുത്ത്
ഒരിക്കൽ കൂടി പരതി നോക്കി ഞാനെന്റെ
പകുതി മങ്ങിയ കാഴ്ചയിലാ മരം
വാ‍ക നിന്ന മണ്ണിലൊരു ചെറു വൃക്ഷത്തൈ മാത്രം;
വാകയ്ക്കു വില നൽകിയാരോ മുറിച്ചുമാറ്റി,
പകരമൊരു തൈനട്ടു കരുണ കാട്ടി!
പ്രതിഫലമില്ലാതെ പ്രണയ സാക്ഷിയായ ആ മരം
കണ്ടു കൊതിച്ചു, ഒടുവിൽ മരിച്ചു!
സാക്ഷിയില്ലാതെ തള്ളിയെന്റെ
പ്രണയ ലേഖനക്കൈമാറ്റ-
‘കുറ്റം’ അങ്ങനെ!

4 comments:

ജി.എൽ.അജീഷ് said...

വാകമരവും പിന്നെ ഞാനും

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്; ആശംസകള്‍!

പൈമ said...

വരിക ..ഇരിക്ക് എഴുത്താണി എടുത്തോ ..പിന്തിരിയരുത് ....
ഇനിയും ..എഴുത്തു...
ബ്ലോഗ്ഗില്‍ നിങ്ങള്‍ ..സൂപ്പര്‍ ആകട്ടെ ..
ആശംസകള്‍ ....
സ്നേഹത്തോടെ പ്രദീപ്‌

MOIDEEN ANGADIMUGAR said...

കൊള്ളാം അജീഷ് നന്നായിട്ടുണ്ട്.
ഇത്ര തിടുക്കത്തിൽ ദിവസവും പോസ്റ്റിടാതിരിക്കുന്നതായിരിക്കും നല്ലത്. എല്ലാവർക്കും വായിക്കാനുള്ള സാവകാശം നൽകണം.