Tuesday 3 April 2012

സമരം

സമരം
മേഘമിരുളും മാനവും പിന്നെ,
പെയ്തിറങ്ങും മഴയും പൊരിഞ്ഞു
വീഴും മണ്ണിൻ മടിയിൽ വെയിലുതിരും
വേനലാൽ വിണ്ടുകീറിയപുഴയും,
കടലാസ് താളിലങ്ങനെ കവിതയായി-
തെളിയവേ;കരുതിവച്ച കാവ്യഭാവന
കളഞ്ഞുപോയിന്നലെ;

വെയിലുവീഴും വീഥിയിൽ പൊരുതുവാനുതിരവേ
കൊടിയമർദ്ദനം നൽകിയാ ചോരവാർന്ന നെറ്റിയും
പാടുവീണ മേനിയും....
മാറുവാൻ ,മാറ്റുവാൻ സമരഭേരി മുഴങ്ങവേ
കരുതലായി നിന്നവർ തെരുവിലങ്ങനെ
കുരുതിതീർക്കുവാനായി;

നേരിനായി തുടിക്കുമാ യൌവ്വനം
പൊരുതിവീഴും വീഥിയാകെ ചോരയാൽ-
നനയവെ, വലതുപക്ഷഫാസ്സിസം
അരികിലായി കഴുകനായി വന്നടൂത്തു…….
കനലുകൊണ്ടു കുറിച്ചിടും കവിതകൾ
സമരമായി പടരവേ; കൂട്ടുകൂടും ജനതയെ
പൂട്ടിയിട്ടു മുറിയിലായി,
കാട്ടുനീതിതൻ ഇരുൾ നിറഞ്ഞൊരു-
ഇടവഴിയിൽ വെളിച്ചമേകാൻ കരുതി
വച്ചകാവ്യഭാവന തിരികെയെത്തും നാളിൽ
കുറിച്ചിടാം സഹനമാം സമരജീവിതം