Friday 27 January 2012

സാഗരഗർജ്ജനം

സാഗരഗർജ്ജനം
അസുരനീതികളെ വിറപ്പിച്ചൊരു അശ്വമേധത്തിൻ
അന്ത്യ യാത്ര കണ്ടുനിന്നവരുതിർക്കുന്നുവിജ്ഞാന
വിഹായസ്സിൻ വീരൻ ,വാക്കിന്റെ തീരാപ്രവാചകൻ
മടങ്ങവേവിജ്ഞാന ശൂന്യമാകുന്നീമാനവ പോരാട്ടവീചികൾ

കുഞ്ഞുഹൃദയം വേദനിക്കും നാളിലൊരു മഞ്ഞു-
തുള്ളിപോൽ വിണ്ണിൻ വിരിമാറിൽനിന്നതാ നിർമ്മലശകലമാം
അക്ഷരം പൊഴിയുന്നു മണ്ണിലേയ്ക്കിങ്ങനെ സ്നേഹ
സ്പർശമായി പണ്ഡിതശ്രേഷ്ഠമാം വാമൊഴികൂട്ടുകൾ

നീതികേടിന്റെ കൌതുക കാഴ്ചകൾ കണ്ടുനിന്നവർ
കരഘോഷം മുഴക്കവേ;കണ്ണുനീർ വീണുനയുമാ-
മണ്ണിൻ നെറുകയിൽ കലശമാംസുകുമാരമേഘം പടരുന്നു
പിന്നെശക്തിതൻ തുടിപ്പിനാൽ ഗർജ്ജനം തീർക്കുന്നു

സാഗരസദൃശമാം സംസ്ക്കാരനെറുകയിൽ ഉച്ചത്തിൽ
ഉച്ചത്തിൽ ഉയരുമാ നീതിതൻ നാവുകൾ നാളേയ്ക്കുവേണ്ടി
തുടിക്കുന്നു നന്മതൻ സംസ്കൃതി തീർത്തൊരു നാടിനായി
തുലികതുമ്പിനാൽ വിടർത്തുന്നു വാക്കിന്റെ സുകുമാരതേജസ്സ്

വാക്കുകൊണ്ടേറ്റുമുട്ടിയവർ തോറ്റുപോകുമ്പോൾ ശാഠ്യംമറന്നങ്ങു
കൂട്ടുകൂടിതീർക്കുന്നോരാർദ്രമാംസ്നേഹബന്ധംപാരിലുംപരിമളം
വീശുന്നു;തോറ്റുപോയൊരുപ്രണയമാനസം ഏറ്റുച്ചൊല്ലി പറയവേ
കാറ്റിനാൽ വന്നൊരു പനിനീർഗന്ധവുംപടരുന്നു ഹൃത്തിലേക്കിങ്ങനേ......


കവിതതൻ കനിവുതേടും ജനതയ്ക്കുകവിതപോലക്ഷരപ്രവാഹം
കാ‍ലമാം കഥതേടി അലയുന്നജനതയ്ക്ക് കർമ്മബന്ധമാം
ഗർജ്ജനംവിരൽമീട്ടിതുടിക്കുന്നു വിജ്ഞാനവിഹായസ്സിൽ.....
സ്മരണയാൽ ജ്വലിക്കുമാ വാക്ഭടൻ ഇനി സാഗരതീരത്തുറങ്ങുന്നു........!

4 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by a blog administrator.
ഇ.എ.സജിം തട്ടത്തുമല said...

സുകുമാർ അഴീക്കോടിന് ആദരാഞ്ജലികൾ! കവിത നന്നായിട്ടുണ്ട്.

സങ്കൽ‌പ്പങ്ങൾ said...

കവിത നന്നായിരിക്കുന്നു...

മനോജ് കെ.ഭാസ്കര്‍ said...

ആശംസകള്‍..........