Saturday 7 January 2012

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

അവിവാഹിതന്റെ ആത്മഹത്യാകുറിപ്പ്

രാവേറെയാകുമ്പോളാ കുളിരേറ്റ
മനതാരിൽ മൌന വിഷാദമൂക
ഭാവം ചുമക്കുന്നൊരാ‍ൾ അർദ്ധ
നരബാധയാൽ ചീകിയാ മൃദുലോമ
കത്തിൽ തെളിയുമൊരു മദ്ധ്യവയസ്കമാം
നഷ്ടസ്വപ്ന പെരുമകാട്ടുന്നാ ശിഷ്ടകാല
പ്രതീകമായൊരു ചാരു കസാല മുകളിലേറി
നെഞ്ചകം പൊട്ടുമാറൊരു വേദനയഞ്ചുനാൾ
മുമ്പുവന്നെന്റെ ശേഷിപ്പിനുത്തരം കാണുവാൻ;
സൂചനതന്നു മടങ്ങിയതോർക്കുന്നു........ഞാൻ;
നിശ്ബദ സന്ദേശവാഹിയാം വേദനയേ

ഓർമ്മകൾ കായ്ക്കുന്നു പൂക്കുന്നു…കൊഴിയുന്നു
പിന്നെയും കായ്ക്കുമാ ഓർമ്മകൾ........
കൌമാര ചിന്തകൾപെയ്തൊരാ
കലാലനാളിൽ കൊതിച്ചുപോയെത്രയോ
വട്ടമാം കല്ല്യാണരാവിന്റെ കുളിരിനായി....
പുതുമതൻ പുലരികൾ പൂക്കുമാ വാകചുവട്ടിലെന്നോ
വേർപിരിഞ്ഞൊരു പ്രേമാതി സൌഹൃദം
കണ്ണുകൊണ്ടൊരു കഥ പറഞ്ഞവൾ
പിന്നെ, കാതിലന്നൊരു പ്രണയ ശകലം
പൊഴിച്ചതും മിഴിനീരുവീണു നനഞ്ഞാ
ഹസ്തദാന തുടിപ്പിലൊരു.....കനിവിന്റെ
ചുംബനപാടു നൽകിയതുംമോർക്കുന്നു.....

നനവിന്റെ ചുംബനം കനലായിയെരിയുമാ
മനതാരിലിനിയുമൊരുപ്രണയംസ്മാരക
തീർക്കുവാനാകാതെ സ്മൃതി പഥങ്ങൾ
തൻ തെളിമയാൽ പ്രണയാർദ്ര നിമിഷ-
ങ്ങളോർത്തുകൊണ്ടീ പൂമുഖത്തൊരു
പ്രതിമപോൽ നിലകൊള്ളുമാ
നാളിലറിയുന്നതൊന്നുമാത്രം......!
ശേഷകാല ക്രീയചെയ്യാനാളില്ലയെന്നുമാത്രം......!
യൌവ്വനം പൊരുതുവാനുറച്ചപ്പോൾ
സമരമെൻ പരീണിയ ഭാവത്തിൽ
അകലേയ്ക്കു നിങ്ങുമ്പോളാർദ്രമാം
വിവാഹ ജിവിതമില്ലാതെ തെല്ലുമൊരു
വല്ലായ്മ വന്നുപെട്ടീ ജീവിത ശേഷിപ്പിലിന്ന്.


അന്തസിൻ മാനദണ്ഡ ശാഖയിൽ കിളിർത്തൊരാ
രക്തതാപാതി മധുര രോഗത്താൽ അഭിമാനിയാകുന്ന
ആളിന്റെ യരികിലേക്കെത്തുന്നു കൂട്ടമായി
ഉറ്റവർ ,ഉടയവർ,മിത്രാദികൾ......
ആരുമില്ലെനിക്കീ അതുരാലയകിടക്കയിലിങ്ങനെ
കൂട്ടിരിക്കുവാൻ;
വാർദ്ധകം വരവേൽക്കുവാനീ ഷഷ്ടിപൂർത്തി
നാളിനായി കാത്തിരിക്കുമാ മനുജന്റെയരികിൽ
വർഗ്ഗസ്നേഹ വാചലതതൻ സ്വത്ത് ബോധ
തണലിലേക്കെത്തുമാ മക്കൾ മഹാത്മ്യം യില്ലെനിക്കിന്ന്.
ചലനമറ്റുമ്മറത്തുറങ്ങുമ്പോൾ അരികിലായി
അലമുറയിട്ട് നിലവിളിക്കുമൊരു പ്രിയതമയില്ലെനിക്കീ
ജീവിത വഴിയിൽ........

കുറുക്കുന്നു ഞാനെന്റെ അത്മഹത്യാ കുറിപ്പിന്റെ ചേരുവ
മേമ്പൊടിയില്ലാതെ തീർക്കുന്നു
ശേഷിപ്പിനുത്തരം കാണുവാൻ
തൂലിക തുമ്പിൽ വാ‍ക്കിന്റെ മുൾമുന
കനലായിയെരിയുന്നു;പിന്നെ പടരുമാ
താളിലൂടെയേറെ ദൂരം ഉയിരിന്റെ മടയാത്ര
കുറിപ്പായി......
അന്ത്യശ്വാസത്തിന്റെ കാര്യകാരണ പട്ടികയിൽ
ചേർക്കുന്നൊര ക്ഷരം തുടിക്കുന്നു വിഷാദ മോഹന
കാവ്യബിംബമായി......
മഞ്ഞായി,മഴയായി മണ്ണായി മാറുമീ മനുജന്റെ
ചിന്തകൾക്കുത്തരം തേടുന്നു തനീയേ.....
താഴത്തിരിക്കും തൂലിക തുണയായി....
ഉണരവേഹൃത്തടംതൊട്ടൊരു
വാക്കിനാൽസാക്ഷിപത്രം കുറിക്കുന്നു....
മൂകമായെത്തുന്നവർക്കൊരു മരണമൊഴിപോൽ
നൽകിയാശോകമാംബാക്കിപത്രം.....
മൂർദ്ധമാം വാർദ്ധകം വരുമുമ്പേ മടങ്ങുന്നു....
വ്യർത്ഥമോഹകൂട്ടിലനിന്നു ഞാൻ.....

3 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

കവിത കൊള്ളാം. ടൈപ്പിംഗിൽ ചില അക്ഷര പിശാചുകൾ കടന്നുകൂടിയിട്ടുണ്ട്. നോക്കി ഏതൊക്കെയെന്ന് കണ്ടു പിടിച്ച് തിരുത്തുക. എന്നിട്ടും കാണാത്തത് ചൂണ്ടിക്കാണിച്ച് തിരുത്താം. അതുപോലെ ചില വരികൾ കൈവിട്ടുപോകുന്നോ എന്ന സംശയം തോന്നാം.കവിതയുടെ ആശയം നന്നായിട്ടുണ്ട്.

മനോജ് കെ.ഭാസ്കര്‍ said...

മുകളില്‍ കാണുന്ന അഭിപ്രായം തന്നെയാണ് എന്റേയും.....
ആശംസകള്‍...