Friday 13 January 2012

പക്ഷിപാതാളയാത്ര.......................

പക്ഷിപാതാളയാത്ര.......................

ഹരിതാഭ വിടരുന്ന വയനാടിൻ മലമുകൾ
കയറിയാ തിരുനെല്ലികാട്ടിലൂടൊരുയാത്ര
പോകവേ;പരിഭവം പങ്കുവച്ചൊരുകിളി
പറക്കുന്നു വനമണ്ണിൻ നെറുകയിലൂടെ

കതനങ്ങൾപേറുമാ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴികവിതപോലെന്നോട്
ചൊല്ലി,കൂട്ടുകാര നിങ്ങൾതൻ നാട്ടിൽ
ഞങ്ങൾതൻ ജീവിതമൊരു ദുരിതപർവ്വം

നാട്ടിലന്ന് കാട്ടുചുള്ളിയാൽ തീർത്തൊരു
കൊച്ചുകൂടാരങ്ങൾ മണ്ണുമാന്തികൈകളാൽ
തച്ചുടച്ച നാളിലിറ്റുവീണ ഞങ്ങൾതൻ
കാണ്ണുനീർ കണ്ടുനിന്നവർ നിങ്ങളല്ലേ ?

കല്ലുകൂട്ടങ്ങൾ തല്ലിമെതിക്കുവാൻയന്ത്ര
വാഹിനികൾ വന്നടുത്തപ്പോൾ കരളു
പൊട്ടികരഞ്ഞു ഞങ്ങളിൽ ചിലർ ഒടുവിലാ
നാടുവിട്ടീ കാടിൻ മടിതട്ടിൽ പാറിപറക്കുന്നു

പാരതന്ത്ര്യപെരുമ്പറ കൊട്ടുകേൾക്കാതെ
നാടുവിട്ടീ കാട്ടിലെത്തിയ നാട്ടുപൈങ്കിളി
പെണ്ണിൻ മൊഴിയിലുണ്ട് നാട്ടിലുള്ളവർ
കാട്ടുനീതിയാൽ കൊളുത്തിവിട്ട കനല്പാ‍ടുകൾ

കുയിലുകൾ കൂവുന്നു,കുരുവികൾ പാടുന്നു
കാട്ടുമരത്തിന്റെ ചില്ലമേലിരുന്ന്
പച്ചപനങ്കിളി തത്തകൾ കൊഞ്ചുന്നു.......
പുൽമേട് താണ്ടി നാം പോകവേ.....
കുളിരിനെകുസാതെ കൂകിയടുക്കുന്നു
കാട്ടുകൊമ്പന്മാ‍ർ,
കാകനും,കഴുകനും കാലുറപ്പിച്ചൊരു
കൊമ്പിലേറി...കളകളം പൊഴിക്കുമാ കാട്ടരുവിയിൽ
കാതങ്ങൾ നനച്ചങ്ങു നീങ്ങിയാകാട്ടുപാതയിലൂടെ

ഉറ്റവർ ഉയിർ വിട്ടുപോകവേ
ഉടയവ കനിവിനാൽ അത്മാവിനൊരു
പുനർജന്മമാകുന്നിവിടെ.
അത്മാവുറങ്ങുന്നു ആഴത്തിലവിടെ
ഐതീഹ്യമാനങ്ങൾ തീർക്കുമാ
താവളതാഴത്ത് പാപനാശിനി മോക്ഷത്തിൽ
പക്ഷിജന്മമാകുന്നു.......!

ഹരിത വന താഴ്വരതൻ ഇരുൾ നിറഞ്ഞൊരു
മേടയിൽ പക്ഷിഗന്ധം വമിക്കുന്നു;ജീവിതചക്രം
തിരിയവേ സ്വസ്ഥമായി പാർക്കുന്നു പാ‍താളതാവളത്തിൽ
മഴമേഘം തെളിയവേ മാനസം വിരിയുന്നു
പതാളപക്ഷിതൻ മേടയിൽ

കാതങ്ങൾ പിന്നിട്ട് പടവുകൾ കയറവേ
കൺകുളിരേ കണ്ടൊരു കൌതുകകാഴ്ച്ചയും
പുതുമഴ പെയ്തൊരാ വനമണ്ണിൻ നെറുകയിൽ
പക്ഷിതൻ ആനന്ദം അണപൊട്ടിയൊഴുകി.


മഴകൊണ്ടുമണ്ണിനെ തഴുകവേ നനയുന്ന
പക്ഷിതൻ ചിറകുകൾ വിടരുമ്പോൾ
മനതാരിൽ വിരിയുമൊരു നൃത്തചുവടിനാൽ
ഹരിതാഭമാവൃതം ആലോലചേതസ്സായി

പാരതന്ത്ര്യ തുടൽ പൊട്ടിച്ചു പായുന്നൊരു
അടിയാളനല്ല ഞാ‍ൻ വനമണ്ണിൻ
നെറുകയിൽ സ്വാതന്ത്ര്യ താളമാം മഴഗീതം
പൊഴിയുന്ന നാളിൽ മഴപക്ഷിയാണ് ഞാൻ

പേരുചൊല്ലി വിളിച്ചെന്റെ കൂട്ടുകാർ.....ചിത്രകൂടൻ
പക്ഷികൾ പാറിപറക്കുന്നു ദേ......;
അകാശനീലിമ താഴത്ത് പൊഴിയുന്നമഴതുള്ളി
തനിമയാൽ സ്വാതന്ത്ര്യ പറവയാകുന്നു

രാവിന്റെ കുളിരിനാൽ മർമ്മരംതീർക്കുന്നു
മഴപക്ഷികൾ.....
തനിമയാം ഹരിതവന ഭൂവിൽ തെരുവ് പുല്ലുകൾ
വകഞ്ഞുമാറ്റി മന്ദമാരുതൻ തലോടലേറ്റ്
മഴവിരുന്നൊരുക്കിയ പക്ഷിതൻ
നിറവ് കണ്ടുമടങ്ങുന്നു പക്ഷിപതാളയാത്രയിൽ

4 comments:

Satheesan OP said...

മുറിവേറ്റ കാടും, മനസ്സ് മുറിഞ്ഞ വന്യജീവികളും ..
ഒരുവശത്തു കാടിന്റെ സൗന്ദര്യവും
ഇത്രയും നീട്ടണ്ടായിരുന്നു എന്ന് തോന്നി
ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

തുടക്കത്തിലെ താളഭംഗി ഒടുവിലൊടുവിൽ കൈവിട്ടു. അതുകൊണ്ടായിരിക്കാം മേൽ സുഹൃത്ത് ഇത്രയും നീട്ടേണ്ടായിരുന്നുവെന്നു പറഞ്ഞത്. അതൊന്നും സാരമില്ല. പറയാനുള്ളത് വരികളിലൂടെ ഒഴൂകിപ്പരന്നു.അക്ഷരങ്ങളിൽ ഒരുക്കൂട്ടിയ പരിസ്ഥിത്യ്ക്കു മേലുള്ള കടന്നുകയറ്റങ്ങളുടെ ദുരന്തങ്ങൾ മനസി അലോസരപ്പെടുത്തി കടന്നുപോയി!

JADEER said...

മോശമില്ല....:)

ഇ.എ.സജിം തട്ടത്തുമല said...

പുതിയ പോസ്റ്റ് ഇട്ടു: ഇനിയെന്ത് ലാവ്ലിൻ