Thursday 2 February 2012

ശാർമ്മിള

ശാർമ്മിള
കാലമാം കവിതയിൽ ജീവിതം
തീർത്തൊരു സോദരി നിൻ
മധുരയൌവ്വനം തീഷ്ണ സമര-
പാതയിൽ പൊരുതുവാനുറച്ചപ്പോൾ
ഉരുകുമാ ഉടലിനാലൊരു-
മാനസം മൌനമായി നീളുന്നുവോ ...?
പോരാട്ട കനലിനാലെരിയുമാ
ജീവിത സമരമാംകവിതകൾ
ഏറ്റുചൊല്ലുന്നു ഞങ്ങൾ.!

പോറ്റുവാൻ പാഞ്ഞൊരു ജനതതൻ
വീട്ടിലേക്കെത്തിയാ നിത്യനിദ്രയാൽ
തീർത്തൊരു ദേഹവും,
കരളുപൊട്ടികരഞ്ഞെത്രയോ വട്ടമാം
അമ്മമാരീ കാട്ടുനീതിതൻ കിരാത
സ്മരണയാലീ കാലമത്രയും
നാടുകാക്കാൻ വന്നവർതൻ തോക്കിനാൽ
വേട്ടയാടുന്നു കൂട്ടമായി ജനതയെ....
കന്യകാത്വം നശിപ്പിച്ചൊരാഘോഷമാക്കുന്നു
നാട്ടുകാവലാം നരാധനന്മാർ.
തെരുവ് പുല്ലിനരികിലായി-
മഞ്ഞുതുള്ളികൾക്കു മേൽ ചോരഗന്ധം
പടർന്നൊരു മരണമത് ഇരുണ്ടകാല
കബന്ധ സ്മരണപേറവേ; പൊരുതുവാനുറച്ചൊരു
മനസുമായി ശാർമ്മിള ....!

സമരമീ നാടിനായി നീളവേ കരുതലായി
ഉണരുവാനിങ്ങനെ ഒരു ഉണർത്തുപാട്ട്
“മരണമാകട്ടെയെൻ ജീവിത സമരമെങ്കിലും;
കരുണവേണ്ടെനിക്ക് ഈ കിരാതഭരണ നീതിയാൽ
ദു:ഖമില്ലെനിക്കൊട്ടുമേ ശേഷിപ്പിൻ നാളിലും
മാറ്റമിത് വന്നിടട്ടെ പോരാട്ടകാറ്റിനാൽ
അസമത്വ ത്വരിതമാം അസുരനീതികൾ
മാറ്റിടാൻ ഞാനെൻ ജീവിതം നൽകുന്നു ധീരമായിങ്ങനെ
മരണവും,ജീവിതക്ഷാമവും മഴപോലെ പെയ്യാതിരിക്കാൻ
കരുതലായി സമരമീ മണ്ണിൽ പടരട്ടെ..“
അഭിവാദ്യ ചക്രവാളങ്ങളിൽ അലയൊലി-
ഉയരവേ തെളിയുന്നൊരാർദ്രമാം നിനവിന്റെ
കാർമേഘമാനസം കലരുന്നു ,പടരുന്നു,പൊഴിയുന്നു
മണ്ണിലേക്കിങ്ങനെ ശാർമ്മിള മോഹമായി...!
ജലപാനമില്ലാത്തതൊരാർദ്ര മൌനമാം
സമരമൊരുനാൾ ഊർജ്ജമായി പടരവേ
ഉണരുമാ ജനതയിലൊരുസ്വാതന്ത്ര്യ ബോധവും




4 comments:

Unknown said...

നീ ഇറോം
റോമിലൊരുനാള്‍ കത്തിയ
തീയേക്കാള്‍ തീക്ഷ്ണത
നിന്റെ കണ്ണില്‍..

ആത്മരതി said...

തീഷണത വരികളിലും

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

കവിത നന്നായിട്ടുണ്ട്.