Thursday 1 December 2011

ചുവരുകൾ

നിറം മാറിയെൻ സമദൂരചുവരുകൾക്കിന്ന്
പഴമതൻപുതുമകോർത്തൊരാ യൌവ്വനം
;മായ്ച്ചുമായ്ച്ചൊടുവിൽ തേയ്ച്ചുമിനുക്കിയ
ഛായകൊഴുപ്പിനാൽനിറമുള്ളവരയും കുറിയും തെളിയുന്നു;
കരിവർണ്ണകരവിരുതാംവരച്ചിട്ടചിത്രങ്ങൾ,ചിഹ്നങ്ങൾ,
കുഞ്ഞിളം ചിന്തകളൊക്കെമായാതെ
കുസൃതിതൻ ബാല്യബിംബങ്ങളാകുന്നു
അകലെയാംസ്വപ്നങ്ങളരികിലേക്കെത്തുമ്പോൾ
മറനൽകികരുതുമാചുവരുകൾ
മധുരമനോജ്ഞമാമൊരുമനോരാജ്യകാവലാ
മതിലിനുള്ളില്‍ മങ്കയ്ക്ക് ശബ്ദമാധവശകലങ്ങൽ
പൊഴിക്കുന്നു മണവാളൻ.
പാ‍ത്തിരുന്നൊരുപ്രാണിയേഭക്ഷിച്ചുമാറ്റാ‍നീ
ചുവരുതൻകെണിയൊരുക്കി ചിലന്തിയും,
പല്ലിയും,പഴുതാരയും പറ്റിപിടിച്ചങ്ങിരിക്കുന്നു.
മറയുള്ള....കെണി....കൂറുള്ള സാക്ഷീ....
ചുവരുകൾ.......!മങ്ങലും
വിങ്ങലും തേങ്ങലും കലരുമ്പോഴിറ്റു
വീണശ്രബിന്ദുക്കൾപടരുമീമുറിയിൽ
ഒടുവിലാമൌനത്തിൻ വാല്മീകം ജനിക്കുമ്പോൾ
പാപപങ്കിലമാം മോഹഭംഗമായി ചുവരുകൾ....!
മാമകമാനസതാരിൽ വിരിയുമാമാറാലമാർജനംചെയ്യാനാ
മാറാപ്പ് ചുമക്കുന്നുആ മാടത്തിനുള്ളിലും..
മൊഞ്ചുള്ളകൊഞ്ചലുമൊരുനൂറുനുണയും
കേട്ടുകേട്ടൊടുവിലാതഴമ്പിച്ചകാതുമായ്
ചുവരുകൾ.......


2 comments:

പൈമ said...

വേദന എല്ലാത്തിനും ഉണ്ട് ..ചുമരിനു പ്രത്യേകിച്ച് ...നല്ല കവിത

ഇ.എ.സജിം തട്ടത്തുമല said...

ബിംബകല്പനകൾ കൊള്ളാം. അവ മനസിലാക്കാനും പ്രയാസമില്ല.

“നിറം മാറിയെൻ സമദൂരചുവരുകൾക്കിന്ന്
പഴമതൻപുതുമകോർത്തൊരാ യൌവ്വനം
;മായ്ച്ചുമായ്ച്ചൊടുവിൽ തേയ്ച്ചുമിനുക്കിയ
ഛായകൊഴുപ്പിനാൽനിറമുള്ളവരയും കുറിയും തെളിയുന്നു;“

ആദ്യത്തെ നാലുവരികളിൽ എല്ലാമുണ്ട്. അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കാൻ പ്രയാസമില്ല.

തുടർന്നുള്ള വരികളിൽ കുറച്ചൊക്കെ കൈവിട്ടുപോയി എന്ന് തോന്നുന്നു. ഉദ്ദേശിച്ചത് പറഞ്ഞുവയ്ക്കാൻ ഒരുപാട് വാക്കുകൾ വാരി നിറച്ചതുപോലെ തോന്നി. വാക്കുകളെ നന്നായി വേർതിരിച്ച് ടൈപ്പ് ചെയ്യാത്തതിന്റെ അസൌകര്യം വേറെയും.

“മധുരമനോജ്ഞമാമൊരുമനോരാജ്യകാവലാ“
എന്നതിന്റെ തുടർവരിയിൽ അല്പം അവ്യക്തത വന്നത് എന്റെ അജ്ഞതകൊണ്ടണോ എന്നറിയില്ല.

"പാ‍ത്തിരുന്നൊരുപ്രാണിയേഭക്ഷിച്ചുമാറ്റാ‍നീ
ചുവരുതൻകെണിയൊരുക്കി ചിലന്തിയും,
പല്ലിയും,പഴുതാരയും പറ്റിപിടിച്ചങ്ങിരിക്കുന്നു."

ഈ വരികളും കൊള്ളാം. ക്ഷുദ്ര-ശല്യ ജീവികൾ എല്ലാം അതിൽ വരും.

പൊതുവിൽ ബിംബകല്പനകൾ കൊള്ളാം. പക്ഷെ എവിടെയൊക്കെയോ ഈ കവിതയിൽ ആവശ്യമുണ്ടെന്നു തോന്നാത്ത ചില വാക്കുകൾ വരികളിൽ സമ്മേളിക്കുന്നതുപോലെ. തേച്ചു മിനുക്കാനെന്തോ ഉണ്ടോ എന്നൊരു തോന്നൽ. സാരമില്ല. തുടർന്നുള്ള കവിതൾക്ക് ഈ വിമർശനം ഗുണപ്പേടുമെന്നു കരുതുന്നു.

ശുഭശൂചകമായി ഒന്നുമില്ലെന്ന ചിന്തയും നിരാശയും വേവലാതിയും എന്നാൽ അതിന്റെ കാരണങ്ങളും മൊത്തത്തിൽ കവിതയിൽ ധ്വനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പിൻകുറിപ്പ്:ചുവരുകൾ എന്ന ഈ ബിംബ കല്പ്നയ്ക്ക് വേറെയും ചില അർത്ഥങ്ങളുണ്ട്.
അസ്വാതന്ത്രന്ത്ര്യത്തിന്റെ അടിച്ചമർത്തലിന്റെ. അത് എനിക്ക് മനസിലാകുന്നുണ്ട്. പക്ഷെ ഞാനത് പറയുന്നില്ല. ഉള്ളിൽ നിന്ന് അറിയാതെ വീണുപോയതായിരിക്കും. സഹിക്കുക. അല്ലാതെ നിവൃത്തിയില്ല. .......ഹഹഹ!